ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ് ബംഗളൂരു കോംപ്ലക്സിലേക്കും മറ്റ് പ്രോജക്ടുകളിലേക്കും കരാർ അടിസ്ഥാനത്തിൽ എൻജിനീയർമാരെ നിയമിക്കുന്നു. 229 ഒഴിവുകളുണ്ട്. ബംഗളൂരു കോംപ്ലക്സ്-ഇലക്ട്രോണിക്സ്-48, മെക്കാനിക്കൽ 52, കമ്പ്യൂട്ടർ സയൻസ് -75, ഇലക്ട്രിക്കൽ -2, അംബാല/ജോഡ്പൂർ/ബധിൻഡ-ഇലക്ട്രോണിക്സ്-3, മുംബൈ, വിശാഖപട്ടണം -ഇലക്ട്രോണിക്സ്-24, വിശാഖപട്ടണം, ഡൽഹി, ഇന്ദോർ-കമ്പ്യൂട്ടർ സയൻസ് -10, ഗാസിയാബാദ്-ഇലക്ട്രോണിക്സ്-10, കമ്പ്യൂട്ടർ സയൻസ് -5.
(സംവരണേതര ഒഴിവുകൾ/ജനറൽ 99, ഒ.ബി.സി -നോൺ ക്രീമിലെയർ -61, എസ്.സി 32, എസ്.ടി -17, ഇ.ഡബ്ല്യു.എസ് -20).
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ നാലുവർഷത്തെ അംഗീകൃത ബി.ഇ/ബി.ടെക്/തത്തുല്യ ബിരുദം. പ്രായപരിധി 1.11.2024 28 വയസ്സ്. ഒ.ബി.സിക്കാർക്ക് മൂന്നു വർഷവും പട്ടിക വിഭാഗക്കാർക്ക് അഞ്ചു വർഷവും ഭിന്നശേഷി വിഭാഗക്കാർക്ക് 10 വർഷവും ഇളവുണ്ട്. യോഗ്യതാ പരീക്ഷ ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം. പട്ടിക/ഭിന്നശേഷി വിഭാഗങ്ങൾക്ക് മിനിമം പാസ് മതി.
അപേക്ഷാ ഫീസ് 472 രൂപ. പട്ടിക/ഭിന്നശേഷി/വിമുക്തഭടന്മാർ എന്നീ വിഭാഗങ്ങൾക്ക് ഫീസില്ല. വിശദവിവരങ്ങൾക്ക് www.bel-india.in/careers സന്ദർശിക്കുക. ഡിസംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ബംഗളൂരുവിൽ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റിന് ക്ഷണിക്കും. ഇതിൽ യോഗ്യത നേടുന്നവരെ അഭിമുഖം നടത്തി നിയമിക്കും. ശമ്പളനിരക്ക് 40,000-140,000 രൂപ (ഏകദേശം 12-12.5 ലക്ഷം രൂപ വരെയാണ് വാർഷിക ശമ്പളം) ഡി.എ, എച്ച്.ആർ.എ, പി.എഫ്. ഗ്രാറ്റുവിറ്റി, ചികിത്സാ സഹായം, പെൻഷൻ മുതലായ ആനുകൂല്യങ്ങളും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.