കാട്ടാക്കട കോളജിൽ നടന്നത് കേട്ടുകേൾവിയില്ലാത്ത വിചിത്രസംഭവമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം : കാട്ടാക്കട ക്രിസ്റ്റ്യൻ കോളജിൽ നടന്നത് കേട്ടുകേൾവി പോലുമില്ലാത്ത വിചിത്രസംഭവമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോളജില്‍ യൂനിയന്‍ തെരഞ്ഞെടുപ്പില്‍ കൗണ്‍സിലറായി ജയിച്ച പെണ്‍കുട്ടിയെ മാറ്റി നിര്‍ത്തി പകരമായി എസ്.എഫ്.ഐ ഏരിയാ സെക്രട്ടറിയുടെ പേര് സര്‍വകലാശാലയിലേക്ക് നല്‍കിയത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. ആര് ഭീഷണിപ്പെടുത്തിയിട്ടാണ് പ്രിന്‍സിപ്പല്‍ ഇങ്ങനെ ചെയ്തതെന്ന് വ്യക്തമാക്കണം.

എസ്.എഫ്.ഐ നേതൃത്വം ക്രിമിനലുകളുടെ കൈയിലാണ്. അവര്‍ എന്തും ചെയ്യും. യൂനിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തയാള്‍ കൗണ്‍സിലറായി രംഗപ്രവേശം ചെയ്യുന്ന സര്‍ക്കാരിന്റെ കാലത്ത് എന്തും നടക്കും. എസ്.എഫ്.ഐ എന്തിനാണ് നാണംകെട്ട പണിക്ക് പോകുന്നത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരാണ് എസ്.എഫ്.ഐ നേതൃത്വത്തിലുള്ളത്.

ജില്ലയിലെ സി.പി.എം ഉന്നത നേതാക്കളുടെ അറിവോടെ നടന്ന ആള്‍മാറാട്ടത്തെ കുറിച്ച് ഗൗരവതരമായ അന്വേഷണം നടത്തണം. ഏത് സംഘടനയില്‍പ്പെട്ട ആളാണെങ്കിലും പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ തിരിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കേസെടുക്കണം. ഇതൊരു ക്രമിനല്‍ കുറ്റവും നാണംകെട്ട നടപടിയുമാണ്.

എന്തും ചെയ്യാമെന്ന അഹങ്കാരമാണ് സി.പി.എമ്മിന്. ഇങ്ങനെയെങ്കില്‍ ജയിച്ച എം.എല്‍.എ മാറ്റി നിര്‍ത്തി മറ്റൊരാളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കാനും സി.പി.എം മടിക്കില്ലെന്നും സതീശൻ പറഞ്ഞു.  



Tags:    
News Summary - VD Satheesan said that what happened in Kattakkada College was an unheard of strange incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.