തിരുവനന്തപുരം: പൊതുരംഗത്തെ മാന്യനായ രാഷ്ട്രീയ നേതാവും ഭരണാധികാരിയുമായിരുന്നു പരേതനായ അവുക്കാദർകുട്ടി നഹയെന്ന് സി.പി.ഐ കേന്ദ്ര കൺട്രോൾ കമീഷൻ ചെയർമാനും മുൻ എം.പിയുമായ പന്ന്യൻ രവീന്ദ്രൻ. ഇ. അഹമ്മദ് ഫൗണ്ടേഷൻ സംഘടിപ്പിച്ച നഹ സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആഢ്യത്വമുള്ള തലക്കനമില്ലാത്ത സൗമ്യനായ നേതാവും ഭരണാധികാരിയുമായിരുന്നു അവുക്കാദർകുട്ടി നഹയെന്ന് മുൻ സ്പീക്കർ എൻ. ശക്തൻ മുഖ്യപ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു. അഴിമതിയുടെ കറ പുരളാത്ത, ആക്ഷേപ രഹിതമായി പ്രവർത്തിച്ച ഭരണാധികാരിയായിരുന്നു നഹ സാഹിബെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. അനുസ്മരണ സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്തു.
ഫൗണ്ടേഷൻ ചെയർമാൻ കെ.എച്ച്.എം. അഷറഫ് അധ്യക്ഷതവഹിച്ചു. ചാന്നാങ്കര കബീർ, അഡ്വ.കെ.എച്ച്.എം.ഹലീം, അഡ്വ.സിറാജുദീൻ, കരമന ബയാർ, ബാലരാമപുരം അബൂബക്കർ, ജസീം ചിറയിൻകീഴ്, ബീമാപള്ളി സക്കീർ തുടങ്ങിയവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.