തിരുവനന്തപുരം: കേശവദാസപുരം മോസ്ക് ലെയിനിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം നടന്ന കേസിൽ നാലാംപ്രതി പിടിയിലായി.
ഞാണ്ടൂർക്കോണം അംബേദ്കർ നഗർ ആയില്യം വീട്ടിൽ ബാബുവിെൻറ മകൻ ദീപു (35) വിനെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ പ്രതികളായ ഉള്ളൂര്‍ പാറോട്ടുകോണം ലക്ഷം വീട് കോളനിയില്‍ അവശു രതീഷ് എന്ന രതീഷ്(35), ശാന്തിപുരം കല്ലികോട് വീട്ടില്‍ ശബരി എന്ന സ്റ്റീഫന്‍ (29), ശ്രീകാര്യം ചെമ്പഴന്തി സൗപർണിക വീട്ടിൽ വിഷ്ണു വിജയൻ (31) എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഇതോടെ ഈ കേസിലെ എല്ലാ പ്രതികളും പിടിയിലായി. മെഡിക്കല്‍കോളജ് എസ്.എച്ച്.ഒ ഹരിലാലിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.