തിരുവനന്തപുരം: േകാവിഡുണ്ടാക്കിയ പ്രതിസന്ധിക്കിടെ വടക്കൻകേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ േജാലിചെയ്യുന്ന പൊലീസ് ടെലികമ്യൂണിക്കേഷൻ ജീവനക്കാർക്ക് കൂട്ട സ്ഥലംമാറ്റം.
കാസർകോട്, കണ്ണൂർ, കോഴിക്കാട്, വയനാട് ജില്ലകളിലെ 59 ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ പൊലീസുകാരെയാണ് ഒറ്റയടിക്ക് സ്ഥലം മാറ്റിയത്.
മൂന്ന് വർഷത്തിലധികം കാലാവധി പൂർത്തിയാക്കിയെന്ന കാരണമാണ് ഇതിനായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നാൽ മറ്റ് സേനാംഗങ്ങളെ പോലെയുള്ള ജോലി ചെയ്യുന്നവരല്ല തങ്ങളെന്നും ഇത്തരത്തിലുള്ള സ്ഥലംമാറ്റങ്ങൾ ഒാരോ സ്റ്റേഷനുകളിെലയും ൈദനംദിന പ്രവർത്തനങ്ങളെപോലും ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
പൊലീസ് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥർ പ്രത്യേക ടെക്നിക്കൽ കേഡർ ആയതിനാൽ ഇവരെ മറ്റ് പൊലീസ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നായിരുന്നു ഡി.ജി.പിയുടെ നിർേദശം.
എന്നാൽ ആ നിർദേശം പാലിക്കാതെയാണ് പലെരയും ഇപ്പോൾ സ്ഥലംമാറ്റിയിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.