തിരുവനന്തപുരം: ആർ.സി.സിയിൽ പുതുതായി സ്ഥാപിച്ച അത്യാധുനിക ഹൈ എനർജി ലീനിയർ ആക്സിലറേറ്റർ എന്ന റേഡിയോതെറപ്പി യൂനിറ്റിെൻറ ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ഓൺലൈനായി മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.
പൂർണമായും സർക്കാർ ഫണ്ട് ഉപയോഗിച്ച് 14.54 കോടി രൂപ ചെലവിൽ ആണ് ഈ മെഷീൻ സ്ഥാപിച്ചത്. വിവിധ തരം അർബുദങ്ങളെ ചികിത്സിക്കാനാവശ്യമായ വ്യത്യസ്ത ഫ്രീക്വൻസിയുള്ള എക്സ്റേയും ഇലക്ട്രോൺ ബീമും കൃത്യതയോടെ ഉപയോഗിക്കാൻ കഴിയും എന്നതാണ് പ്രത്യേകത.
പാർശ്വഫലങ്ങൾ പരമാവധി കുറച്ച് അതികൃത്യതയോടെയുള്ള ചികിത്സ വളരെ വേഗത്തിൽ നടത്താൻ കഴിയുന്നു എന്നതാണ് ഇതിെൻറ നേട്ടം. ആർ.സി.സിയുടെ ഹൈടെക് ചികിത്സാസങ്കേതങ്ങളുടെ നിരയിലേക്കാണ് ഈ റേഡിയോതെറപ്പി യൂനിറ്റും ഇടം പിടിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.