കരുനാഗപ്പള്ളി: ദമ്പതികളായ തൊടിയൂർ വിജയകുമാറും- ബിന്ദു വിജയകുമാറും തൊടിയൂർ ഗ്രാമപഞ്ചായത്തിൽ മൂന്ന്, ആറ് എന്നീ വാർഡുകളിൽ മത്സരിച്ചു. ഇരുവരും തകർപ്പൻ വിജയം വരിച്ചു. തൊടിയൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ യു.ഡി.എഫ് ടിക്കറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയായി തൊടിയൂർ വിജയകുമാറും ഭാര്യ ബിന്ദു വിജയകുമാർ തൊട്ടടുത്ത വാർഡായ ആറാം വാർഡിലുമാണ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചത്.
എൽ.ഡി.എഫിലെ സി.പി.എമ്മിലെ സുനിൽകുമാറിനെയാണ് 51 വോട്ട് ഭൂരിപക്ഷത്തിൽ വിജയകുമാർ പരാജയപ്പെടുത്തിയത്. എന്നാൽ, ഭാര്യ ബിന്ദു വിജയകുമാർ സി.പി.എമ്മിലെ മുൻ പഞ്ചായത്തംഗമായ പ്രസന്നയെ 196 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
കൊട്ടിയം: നെടുമ്പന പഞ്ചായത്തിൽനിന്ന് മത്സരിച്ച മൂന്ന് ദമ്പതികളിൽ ഭർത്താക്കന്മാരെല്ലാം തോറ്റു, ഭാര്യമാർ ജയിച്ചു. നെടുമ്പന പഞ്ചായത്തിലെ പതിമൂന്നാം വാർഡായ കുളപ്പാടം സൗത്തിൽ മത്സരിച്ച ആരിഫ സജീവ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പതിനാലാം വാർഡായ മുട്ടയ്ക്കാവ് നോർത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച ഇവരുടെ ഭർത്താവ് സജീവ് കുളപ്പാടം പരാജയപ്പെട്ടു.
രണ്ടാം വാർഡിൽ നിന്നും യു.ഡി.എഫ് സ്ഥാനാർഥിയായി മൽസരിച്ച ഷീലാ മനോഹരൻ വിജയിച്ചപ്പോൾ ഇവരുടെ ഭർത്താവായ മനോഹരൻ 23ാം വാർഡായ പഴങ്ങാലത്ത് പരാജയപ്പെട്ടു. 15ാം വാർഡായ മുട്ടയ്ക്കാവ് സൗത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മൽസരിച്ച ബിനു നാസറുദീൻ വിജയിച്ചേപ്പാൾ ഇവരുടെ ഭർത്താവ് നാസറുദീൻ മുഖത്തല ബ്ലോക്ക് പഞ്ചായത്തിലേക്ക് നെടുമ്പന ഡിവിഷനിൽ പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.