ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ 10 വര്‍ഷം കഠിനതടവും അരലക്ഷം പിഴയും

ഇരിങ്ങാലക്കുട: ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കോടതി 10 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. പശ്ചിമ ബംഗാള്‍ ജാല്‍പൈഗൂരി രാംജോറ ജെറ്റ ലെനില്‍ ബിനു ഒറയോണ്‍ (39) എന്നയാൾക്കാണ് ഇരിങ്ങാലക്കുട അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജ് കെ.എസ്. രാജീവ് വിവിധ വകുപ്പുകളിലായി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം.

2018 ജനുവരി ആറിന് പുത്തൻചിറ കരിങ്ങാച്ചിറ പേൻതുരുത്ത് റോഡിലെ ഫാമിനോട് ചേര്‍ന്ന വീട്ടിലാണ് കൊലപാതകം നടന്നത്. ഭാര്യയെ കാണാഞ്ഞതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ സമീപത്തെ വീട്ടിലെ കിടപ്പുമുറയിൽ മറ്റൊരാൾക്കൊപ്പം കണ്ടതിനെ തുടർന്നായിരുന്നു കൊലപാതകം.

മാള പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ.കെ. ഭൂപേഷ് ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വ. ജിഷ ജോബി എന്നിവര്‍ ഹാജരായി.

Tags:    
News Summary - 10 years rigorous imprisonment and 50000 fine for killing his wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.