ട്രെയിനിൽ കടത്തിയ 12 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് സർക്കിളും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ട്രെയിനിൽ കടത്തിയ 12 കിലോ കഞ്ചാവ് പിടികൂടി.

അസമിലെ സിൽച്ചറിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന അരോണൈ എക്സ്പ്രസ്സ് പാലക്കാട് റെയിൽവേ മൂന്നാം നമ്പ൪ പ്ലാറ്റ്ഫോമിൽനിന്ന് പോയ ശേഷമാണ് ഉടമസ്ഥനില്ലാത്ത രണ്ട് ബാഗുകളിലായി കഞ്ചാവ് കണ്ടെടുത്തത്.

പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയിൽ ആറ് ലക്ഷത്തോളം രൂപ വില വരുമെന്ന് അധികൃതർ പറഞ്ഞു. എക്സൈസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - 12 kg of ganja smuggled in the train was seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.