പാട്ന: ബിഹാറിൽ 12 കാരനെ റെയിൽവേ ട്രാക്കിൽ കെട്ടിയിട്ട് ഒരുകൂട്ടം ആളുകൾ ക്രൂരമായി മർദിച്ചു. ബിഹാറിലെ ബഗുസാരിയിലാണ് സംഭവം. മോഷണക്കുറ്റം ആരോപിച്ചാണ് മർദനം. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റെയിൽവേ ട്രാക്കിൽ കെട്ടിയിട്ടിരിക്കുന്ന കുട്ടിയുടെ സമീപം ഒരാൾ വടിയുമായി നിൽക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണിപ്പോൾ.
കുട്ടി കടയിൽനിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്നാരോപിച്ചാണ് മർദനമെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് ഒരുകൂട്ടം ആളുകൾ ചേർന്ന് കുട്ടിയെ പിടികൂടി റെയിൽവേ ട്രാക്കിൽ എത്തിച്ച് കെട്ടിയിട്ട് മർദിക്കുകയായിരുന്നുവെന്ന് പറയുന്നു.
കുട്ടിയെ പൊലീസ് എത്തി രക്ഷിക്കുകയായിരുന്നു. കുട്ടി മോഷണം നടത്തിയിട്ടില്ലെന്നും ആളുകൾ സംഘംചേർന്ന് കുട്ടിയെ കെട്ടിയിട്ട് മർദിക്കുകയായിരുന്നുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. ഇതിനിടെ, മർദിച്ചവരെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി സൂപ്രണ്ട് നേഹ കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.