മംഗലപുരം: വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. മുരുക്കുംപുഴ കോഴിമട ശ്രീഅയ്യപ്പനിൽ നിധിന്റെ വീട് കുത്തിത്തുറന്നാണ് കവർച്ച നടത്തിയത്.13.5 പവൻ സ്വർണവും 90,000 രൂപയും മോഷണം പോയതായി പൊലീസിൽ പരാതി നൽകി. വീടിന്റെ പിറകുവശത്തുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് മുൻ വശത്തെ വാതിൽ കുത്തിതുറന്നാണ് മുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷ്ടാക്കൾ കവർന്നത്. നിതിനും കുടുംബവും കഴിഞ്ഞ 31ന് ഹിമാചൽപ്രദേശിൽ വിനോദ യാത്രക്ക് പോയതിനാൽ വീട്ടിൽ ആളില്ലായിരുന്നു.
സുഹൃത്തിന്റെ മകൾ ട്യൂഷനുപോയ സമയത്താണ് മുൻ വശത്തെ വാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. ഉടൻ ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണവും പണവും നഷ്ടപ്പെട്ട വിവരം മനസ്സിലായത്. വീടിന്റെ മുൻവശത്ത് കിടന്ന കാറും മോഷ്ടാക്കൾ കുത്തിപ്പൊളിച്ചു. മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന ഒരു മൊബൈൽ ഫോൺ കാറിനകത്തുനിന്ന് പൊലീസ് കണ്ടെടുത്തു. ഫോറൻസിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. എട്ടാം തീയതിയാണ് നിതിനും ഭാര്യയും തിരിച്ചെത്തുന്നത്. മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.