പിറന്നാൾ ദിനത്തിൽ 14കാരി കൂട്ട ബലാത്സംഗത്തിനിരയായി

ബംഗളൂരു: പിറന്നാൾ ദിനത്തിൽ പുതു വസ്ത്രങ്ങളും മിഠായിയും വാങ്ങി നൽകാത്തതിൽ പരിഭവപ്പെട്ട് വീടുവിട്ടിറങ്ങിയ 14കാരിയെ നാലംഗ സംഘം ബലാത്സംഗം ചെയ്തു. കർണാടകയിലെ കൊലാർ ജില്ലയിൽ കാമസമുദ്ര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കേസിൽ നാലുപേരെ കാമസമുദ്ര പൊലീസ് അറസ്റ്റ് ചെയ്തു.

ആനന്ദ് കുമാർ, കാന്തര രാജു, പ്രവീൺ, വേണു എന്നിവരാണ് അറസ്റ്റിലായത്. പിറന്നാൾ ദിനത്തിൽ സമ്മാനം നൽകാത്തതിൽ വീട്ടുകാരുമായി വഴക്കിട്ട പെൺകുട്ടി സ്കൂളിലേക്ക് പോകുന്നതിന് പകരം ഭംഗാരപ്പേട്ടിലേക്ക് ബസ് കയറി.

പെൺകുട്ടി തനിച്ച് യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപെട്ട പ്രതികൾ കുട്ടിയോട് സംസാരിക്കുകയും പാർക്കിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ചെയ്തു. വൈകുന്നേരം വരെ പാർക്കിൽ ചിലവഴിച്ച ശേഷം പ്രതികൾ പെൺകുട്ടിയെ തനിമഗഡു ഗ്രാമത്തിലെത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

പെൺകുട്ടിയുടെ നിലവിളി ശബ്ദം കേട്ട് നാട്ടുകാർ വിവരമറിയിച്ചതോടെ സംഭവ സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പെൺകുട്ടി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

Tags:    
News Summary - 14-year-old girl gang-raped on her birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.