അടൂർ: സോഫ്റ്റ് വെയർ എൻജിനീയർ എന്ന വ്യാജേന 15 ലക്ഷം തട്ടിയെടുത്തയാൾ അറസ്റ്റിൽ. കൊട്ടാരക്കര ഉമ്മന്നൂർ വാളകം പൊയ്ക വിളയിൽ ആർ.സുരേഷ് കുമാർ(49) നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ടാപ്പിങ് തൊഴിലാളിയാണ്. എം.ടെക്ക് കാരിയായ യുവതിയിൽ നിന്നും വീടും സ്ഥലവും വാങ്ങി തരാം എന്നു പറഞ്ഞാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
സാമൂഹിക മാധ്യമം വഴി അനൂപ് ജി.പിള്ള എന്ന പേരിൽ വ്യാജ പ്രൊഫൈൽ വഴയാണ് സുരേഷ് കുമാർ പെൺകുട്ടിയുമായി പരിചയപ്പെടുന്നത്. തിരുവനന്തപുരം കവടിയാറുള്ള സ്വകാര്യ കമ്പനിയാലാണ് ജോലി എന്നാണ് യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. തുടർന്ന് തിരുവനന്തപുത്ത് ലാഭത്തിൽ വീടും സ്ഥലവും വാങ്ങി തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. പല വീടുകളുടേയും ചിത്രങ്ങൾ ഇയാൾ യുവതിക്ക് നൽകി. തുടർന്ന് വീടിന് അഡ്വാൻസ് നൽകാനെന്ന പേരിൽ പണം ആവശ്യപ്പെട്ടു.
തന്‍റെ ബാങ്ക് അകൗണ്ടിന് ചില പ്രശ്നങ്ങളുണ്ടെന്നും അതിനാൽ വീട്ടിലെ റബ്ബർ തോഴിലാളിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ഇടാനും ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ആദ്യം ഇരുപത്തി അയ്യായിരം രൂപ യുവതി അയച്ചു നൽകി. പിന്നീട് പലപ്പോഴായി 15 ലക്ഷം രൂപ ഇയാൾ യുവതിയിൽ നിന്നും വാങ്ങിയതായി പൊലീസ് പറയുന്നു. പിന്നീട് ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ യുവതി കവടിയാറിൽ എത്തി അനൂപ് ജി. പിള്ളയെ അന്വേഷിച്ചു.
അനൂപ് ജി. പിള്ള എന്നൊരാൾ ഇല്ലെന്ന് മനസിലായതിനെ തുടർന്ന് അടൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അടൂർ ഡി.വൈ.എസ്.പി.സന്തോഷിന്‍റെ മേൽനോട്ടത്തിൽ അടൂർ എസ്.എച്ച്.ഒ.ശ്യാം മുരളി, എസ്.ഐ.മാരായ എ.അനീഷ്, കെ.എസ്.ധന്യ, സുരേഷ് കുമാർ, എ.എസ്.ഐ.രാജേഷ് ചെറിയാൻ, സി. .പി.ഒ.രതീഷ് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. സുരേഷ് കുമാർ കൂടുതൽ പേരെ കബളിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തണമെന്ന് അടൂർ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.