ബസിൽ കടത്തിയ 150 കിലോ കഞ്ചാവ്​ പിടികൂടി

പാ​ല​ക്കാ​ട്: സേ​ലം-​ക​ന്യാ​കു​മാ​രി ദേ​ശീ​യ​പാ​ത​യി​ൽ പാ​ല​ന ആ​ശു​പ​ത്രി​ക്ക്​ സ​മീ​പം ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 150 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ബ​സ്​ ഡ്രൈ​വ​ർ സ​ഞ്ജ​യ്‌, ക​ഞ്ചാ​വ്​ വാ​ങ്ങാ​നെ​ത്തി​യ ആ​ലു​വ സ്വ​ദേ​ശി​ക​ളാ​യ നി​തീ​ഷ് കു​മാ​ർ, ഫാ​രി​സ് മാ​ഹി​ൻ, അ​ജീ​ഷ്, സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രെ എ​ക്​​സൈ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

പ​ശ്ചി​മ​ബം​ഗാ​ളി​ൽ​നി​ന്ന്​ തൃ​ശൂ​ർ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ളു​മാ​യി വ​ന്ന ബ​സി​ലാ​ണ് ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. പാ​ല​ക്കാ​ട്ടു​വെ​​ച്ച്​ ര​ണ്ട് ആ​ഡം​ബ​ര കാ​റു​ക​ളി​ലേ​ക്ക് ക​ഞ്ചാ​വ് മാ​റ്റി കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. പ​ശ്ചി​മ​ബം​ഗാ​ളി​ൽ​നി​ന്ന്​ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കേ​ര​ള​ത്തി​ലേ​ക്ക് ക​യ​റ്റി​ക്കൊ​ണ്ട് വ​രു​ന്ന​തി​െൻറ മ​റ​വി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ണ്ടെ​ന്ന് എ​ക്സൈ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെൻറ്​ സ്‌​ക്വാ​ഡ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

എ​റ​ണാ​കു​ളം സ്വ​ദേ​ശി സ​ലാം എ​ന്ന​യാ​ൾ​ക്ക് വേ​ണ്ടി​യാ​ണ് കൊ​ണ്ടു​വ​ന്ന​തെ​ന്നും വി​ശാ​ഖ​പ​ട്ട​ണ​ത്തെ കാ​ക്കി​ന​ട​യി​ൽ​നി​ന്നു​മാ​ണ് ക​ഞ്ചാ​വ് ക​യ​റ്റി​യ​തെ​ന്നും പി​ടി​യി​ലാ​യ​വ​ർ ​െമാ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

പ​രി​ശോ​ധ​ന​ക്ക് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ടി. ​അ​നി​കു​മാ​ർ, സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ജി. ​കൃ​ഷ്ണ​കു​മാ​ർ, എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ കെ.​വി. വി​നോ​ദ്, ആ​ർ.​ജി. രാ​ജേ​ഷ്, ടി.​ആ​ർ. മു​കേ​ഷ്കു​മാ​ർ, എ​സ്. മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, സി. ​സെ​ന്തി​ൽ കു​മാ​ർ, ഗ്രേ​ഡ് പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ മു​സ്‌​ത​ഫ ചോ​ല​യി​ൽ, രാ​ജ്‌​കു​മാ​ർ സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി​ശാ​ഖ്, പി. ​സു​ബി​ൻ, എ​സ്. ഷം​നാ​ദ്, ആ​ർ. രാ​ജേ​ഷ് മു​ഹ​മ്മ​ദ്‌​അ​ലി, അ​നീ​ഷ് എ​ക്‌​സൈ​സ് ഡ്രൈ​വ​ർ രാ​ജീ​വ്‌ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - 150 kg of cannabis smuggled in bus seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.