1,545 പാക്കറ്റ് ഹാൻസുമായി പിടിയിൽ

പെരുവള്ളൂർ: 1,545 പാക്കറ്റ് ഹാൻസ് ഉൽപന്നങ്ങളുമായി വേങ്ങര സ്വദേശി അറസ്റ്റിൽ. വേങ്ങര വലിയോറ സ്വദേശി ഞെണ്ടുകണ്ണി ഇബ്രാഹിമിനെയാണ് (37) പെരുവള്ളൂർ കരുവാൻകല്ലിൽവെച്ച് പിടികൂടിയത്. വിദ്യാർഥികൾക്ക് വിൽപന നടത്താൻ വേണ്ടി കാറിൽ കൊണ്ടുപോവുകയായിരുന്നു ഹാൻസ്.

ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന ഹാൻസ് ഉൽപന്നങ്ങളും വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞവർഷം ജനുവരിയിൽ തൃശൂർ ഒല്ലൂരിൽ ഇയാളെ ഹാൻസുമായി പിടികൂടിയിരുന്നു.

തേഞ്ഞിപ്പലം സബ് ഇൻസ്‌പെക്ടർ ഷാജിലാൽ, സീനിയർ സിവിൽ ഓഫിസർ ഹമീദലി, സി.പി.ഒമാരായ സജീഷ് എന്നിവരുടെയും കൊണ്ടോട്ടി എ.എസ്.പി വിജയ് ഭാരത് റെഡ്ഡിയുടെ കീഴിലുള്ള ഡാൻസഫ് സംഘത്തിന്റെയും നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - 1,545 packets Hans caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.