മുംബൈ വിമാനത്താവളത്തിൽ 10 കോടിയുടെ സ്വർണവുമായി 18 യുവതികൾ പിടിയിൽ

മും​ബൈ: വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 10 കോ​ടി രൂ​പയുടെ സ്വ​ര്‍​ണ​വു​മാ​യി 18 യു​വ​തി​ക​ള്‍ പി​ടി​യി​ല്‍. സു​ഡാ​ൻ സ്വദേശികളാണ് പിടിയിലായത്. ച​ത്ര​പ​തി ശി​വ​ജി മ​ഹാ​രാ​ജ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

കൂടാതെ, ഒരു ഇന്ത്യക്കാരിയും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലും വീടുകളിലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​ക​ദേ​ശം 85 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 1.42 കി​ലോ സ്വ​ർ​ണ​വും 16 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി​യും 88 ല​ക്ഷം രൂ​പ​യു​ടെ ഇ​ന്ത്യ​ൻ നോ​ട്ടു​ക​ളും ക​ണ്ടെ​ടു​ത്തു.

കഴിഞ്ഞ ദിവസം യു.എ.ഇയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന യാത്രക്കാരുടെ സംഘം പേസ്റ്റ് രൂപത്തിലുള്ള സ്വർണം ഇന്ത്യയിലേക്ക് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥരുടെ സംഘം വിമാനത്താവളത്തിൽ പരിശോധന നടത്തിയിരുന്നു.തുടർന്നാണിവർ പിടിയിലാവുന്നത്. യു​വ​തി​ക​ളു​ടെ ശ​രീ​ര​ത്തി​ലാ​ണ് സ്വ​ർ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Tags:    
News Summary - 18 Sudanese women among 19 held at Mumbai airport for smuggling gold worth Rs 10 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.