ആഡംബര ബൈക്ക് മോഷ്ടിച്ച പതിനെട്ടുകാരൻ പിടിയിൽ

കിളികൊല്ലൂർ: പാൽക്കുളങ്ങര മാക്രിയില്ലാകുളം ഓടപ്പുറത്ത് സൂക്ഷിച്ചിരുന്ന രണ്ടരലക്ഷം രൂപ വിലയുള്ള ബൈക്ക് മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കിളികൊല്ലൂർ കെ.ആർ നഗർ 69 (എ) എസ്.പി ഭവനിൽ എസ്. പ്രണവ് (18) ആണ് പിടിയിലായത്. ബൈക്കിന്‍റെ പൂട്ട് അറുത്ത്മാറ്റിയാണ് മോഷണം നടത്തിയത്. പ്രദേശത്തെ സി.സി ടി.വി കാമറകളും റോഡിലെ സുരക്ഷ കാമറകളും പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

മോഷ്ടിച്ച ബൈക്ക് കണ്ടച്ചിറക്ക് സമീപമുള്ള ഒഴിഞ്ഞ പുരയിടത്തിൽ ഒളിപ്പിച്ച് വെച്ചത് പോലീസ് കണ്ടെടുത്തു. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ എ.പി. അനീഷ്, ജയൻ കെ. സക്കറിയ, എ.എസ്.ഐമാരായ സി. സന്തോഷ്കുമാർ, പ്രകാശ് ചന്ദ്രൻ, സി.പി.ഒ ശിവകുമാർ, സുധീർ, സാജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - 18 year-old boy arrested for stealing luxury bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.