തൃപ്പൂണിത്തുറ: 18കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തു. കടവന്ത്ര കോര്പറേഷന് കോളനിയില്‍ വാഴപ്പറമ്പില്‍ വീട്ടില്‍ കമ്മലു ബെന്നി എന്ന ആന്റണി ജോസഫ് (43), തിരുവനന്തപുരം കാട്ടാക്കട പാരുതിപ്പള്ളി വാലുകൈത വീട്ടില്‍ ബിവിന്‍ (23), വൈറ്റില ആര്.എസ്.സി റോഡില്‍ താച്ചിറപ്പിള്ളി വീട്ടില്‍ ഷാജന് (45) എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെയുമാണ് വൈറ്റില ഭാഗത്തുനിന്ന് ഹില്‍പാലസ് പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ വി. ഗോപകുമാറും സംഘവും പിടികൂടിയത്.
പ്രതികള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുണ്ട്. കഴിഞ്ഞ ആറിന് വൈകീട്ട് എരൂര്‍ പഴയ വാട്ടര്‍ ടാങ്ക് ഭാഗത്ത് മോറെക്കാട്ടുവീട്ടില് അജിത്തിനെയാണ് (18) വടിവാൾ കാട്ടി പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. അന്വേഷണത്തില്‍ തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന് ഭാഗത്ത് പ്രതിയെ പിടികൂടുകയായിരുന്നു.
ആന്റണി ജോസഫ് പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്കും മറ്റും കഞ്ചാവും മയക്കുമരുന്നും നല്കി അടിമകളാക്കി കൊണ്ടുനടക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മുമ്പ് ആന്റണി ജോസഫിന്റെ സംഘത്തിൽപെട്ട അജിത് വിട്ടുപോയതിലുള്ള വിരോധം നിമിത്തമാണ് തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി. മറ്റ് പ്രതികളെ തൃപ്പൂണിത്തുറ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.