മോഹനൻ

സഹോദരനൊപ്പം നടന്നു പോവുകയായിരുന്ന 18 കാരിയെ കടന്നു പിടിച്ച സംഭവം: 66 കാരൻ അറസ്റ്റിൽ

തിരുവല്ല : തിരുവല്ലയിലെ ഓതറയിൽ സഹോദരനൊപ്പം നടന്നു പോവുകയായിരുന്ന 18 കാരിയെ നടുറോഡിൽ വെച്ച് കടന്നു പിടിച്ച സംഭവത്തിൽ 66 കാരനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ ഓതറ പ്രയാറ്റ് പടിഞ്ഞാറേതിൽ വീട്ടിൽ മോഹനൻ ആണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

ആറ് വയസ്സുകാരനായ സഹോദരനൊപ്പം നടന്നു വരികയായിരുന്ന പെൺകുട്ടിയെ ഓതറ - കൈച്ചിറ റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് മോഹനൻ പിന്നിൽ കൂടി എത്തി ശരീര ഭാഗങ്ങളിൽ കടന്നു പിടിക്കുകയായിരുന്നു. പെൺകുട്ടി ഉച്ചത്തിൽ നിലവിളിച്ചതോടെ പ്രതി സംഭവം സ്ഥലത്തു നിന്നും സൈക്കിളിൽ രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ തിരുവല്ല പോലീസിൽ പരാതി നൽകുകയായിരുന്നു.

പെൺകുട്ടി നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ തിരുവല്ല സിഐ ബി കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉച്ചയോടെ പ്രതിയെ വീടിന് സമീപത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും എന്ന് സിഐ പറഞ്ഞു.

Tags:    
News Summary - 18-year-old woman was assaulted by the oldman a 66-year-old man was arrested by the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.