ചാവക്കാട്: ചാവക്കാട് ആശുപത്രിപ്പടിയിലെ മെഡിക്കൽ ഷോപ് കുത്തിത്തുറന്ന് കവർച്ച. വി കെയർ മെഡിക്കൽസിൽനിന്നാണ് 1.80 ലക്ഷം കവർന്നത്. തിങ്കളാഴ്ച പുലർച്ച 2.30 ഓടെയാണ് സംഭവം. കടയുടെ ഷട്ടർ കുത്തിപ്പൊളിച്ച് അകത്തുകയറി മുകൾ നിലയിലെ ഓഫിസ് തുറന്ന് മേശയിലെ പൂട്ട് തകർത്താണ് പണം കവർന്നത്. വിവരമറിഞ്ഞ് ചാവക്കാട് പൊലീസ് സ്ഥലത്തെത്തി.
വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥാപനത്തിന്‍റെ 200 മീറ്റർ അകലെ വടക്കുനിന്ന് 50 രൂപ നോട്ടും സ്ഥാപനത്തിന്‍റെ ബില്ലുകളും ഒരു ന്യൂസ്പേപ്പറും കണ്ടെത്തിയിട്ടുണ്ട്. അതിനാൽ മെഡിക്കൽ ഷോപ്പിന് സമീപത്തെ എല്ലാ വീടുകളിലെയും സി.സി ടി.വി കാമറ പൊലീസ് പരിശോധിച്ചുവരുകയാണെന്നും മോഷ്ടാവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.