ചാത്തന്നൂർ: വയോധികയായ ഭാര്യാമാതാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. കല്ലുവാതുക്കൽ മീനമ്പലം ഗ്രീഷ്മ ഭവനിൽ മണിയപ്പനാണ് (60) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. തലക്കടിയേറ്റ ഭാര്യാമാതാവ് രത്നമ്മ (80) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച രാവിലെയാണ് ഏകമകൾ സുനിതയുടെ ഭർത്താവ് മണിയപ്പൻ രത്നമ്മയെ തലയ്ക്കടിച്ചുവീഴ്ത്തി കൊല്ലപ്പെടുത്താൻ ശ്രമിച്ചത്. ശേഷം വീട്ടിലെ തുണികൾക്ക് തീ കൊളുത്തുകയും പാചകവാതക സിലിണ്ടർ തുറന്നുവിടുകയും ചെയ്തു. തുടർന്ന്, കുളിമുറിയിൽ കയറി ഇയാൾ കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന്‍റെ ഭിത്തികളും ജനലുകളും തകർന്നു. പരവൂരിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. സംഭവസമയം മണിയപ്പനും രത്നമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
വീടിനെ ചൊല്ലിയുള്ള വഴക്കാണ് കൊലപാതകശ്രമത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന് പൊലീസ് പറയുന്നു. മണിയപ്പന്‍റെ മക്കൾ: രേഷ്മ, ഗ്രീഷ്മ. മരുമക്കൾ: അനീഷ്, നിഖിൽ. പാരിപ്പള്ളി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.