ഇംഫാൽ: മണിപ്പൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഫിലിപ്പ് ഖൈഖോലാൽ ഖോങ്സായ്, ഹേംഖോലാൽ മേറ്റ് എന്നിവരാണ് അറസ്റ്റിലായത്. പ്രതിയായ ഫിലിപ്സ് ഖോംഗ്സായിയെ ഇന്ത്യ-മ്യാൻമർ അതിർത്തി പട്ടണത്തിൽ നിന്ന് തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അറസ്റ്റ് ചെയ്തത്.
കെ. മൗൽസാംഗ് ഗ്രാമത്തിലെ തലവനും മേറ്റ് ട്രൈബ് യൂണിയൻ ഫിനാൻസ് സെക്രട്ടറിയുമായ ഹേംഖോലാൽ മേറ്റ് ആണ് അറസ്റ്റിലായ മറ്റൊരാൾ. മോറെയിലെ ഒരു പുതിയ ഹെലിപാഡിന്റെ ജോലിക്ക് മേൽനോട്ടം വഹിക്കുന്നതിനിടെയാണ് പൊലീസുദ്യോഗസ്ഥനായ ചിങ്തം ആനന്ദ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
2023 ഒക്ടോബർ 31-നായിരുന്നു സംഭവം. അതേദിവസം തന്നെ മണിപ്പൂരിലേക്ക് എത്തിയ സൈനികരെ ആക്രമിച്ചതിനാണ് ഹേം ഖോലാലിനെ പൊലീസ് പിടികൂടിയത്. ജാർഖണ്ഡിലെ പലമാവു ജില്ലയിൽ നിന്നാണ് കാർ വന്നതെന്നും അതിൽ ഉണ്ടായിരുന്നവർ ഹൈദർനഗർ പ്രദേശവാസികളാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.