ഗുജറാത്തിൽ ചുമ മാറാൻ രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ നെഞ്ചിൽ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു

പോർബന്തർ: ഗുജറാത്തിലെ പോർബന്തറിൽ രണ്ടുമാസം പ്രായമായ കുഞ്ഞിന്റെ നെഞ്ചിൽ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് വെച്ച വ്യാജ ഡോക്ടർ പിടിയിൽ. ഒരാഴ്ച മുമ്പാണ് കുഞ്ഞിന് ചുമയും കഫക്കെട്ടും തുടങ്ങിയത്. വീട്ടിലെ ചികിത്സ കൊണ്ടൊന്നും കുഞ്ഞിന്റെ ചുമ മാറിയില്ല. തുടർന്നാണ് അമ്മ കുഞ്ഞിനെ വ്യാജ ഡോക്ടറായ ദേവരാജ്ഭായ് കത്താരയുടെ അടുത്തേക്ക് കൊണ്ടുപോയത്.

കത്താര കുഞ്ഞിന്റെ നെഞ്ചിലും വയറിലും ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് വെക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ രക്ഷിതാക്കൾ ഭാവ്സിൻഹ്ജി ജനറൽ ആശുപത്രിയിൽ എത്തിച്ചു. അതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയുടെ പിതാവിന്റെ പരാതിയനുസരിച്ച് വ്യാജ ഡോക്ടർക്കും അമ്മക്കുമെതിരെ കേസെടുത്തു. വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്തു.

Tags:    
News Summary - 2 month old girl branded with hot iron rod to treat cough

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.