അടിമാലി: ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് അടിമാലി എക്സൈസ് റേഞ്ച് സംഘം നടത്തിയ റെയ്ഡുകളിൽ 20 ലിറ്റർ വ്യാജമദ്യവും 110 ലിറ്റർ കോടയും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. ഒരാൾ കടന്നുകളഞ്ഞു.
വാഹന പരിശോധനക്കിടെ കുഞ്ചിത്തണ്ണി പാറക്കൽ ബിനു തോമസിനെയാണ് (26) അറസ്റ്റ് ചെയ്തത്. ഓണക്കാലത്ത് വിൽക്കുന്നതിനായി 20 ലിറ്റർ മദ്യം ഓട്ടോയിൽ കടത്തുന്നതിനിടെയാണ് പിടിയിലായത്. കെ.എൽ 44 ബി 8929ാം നമ്പർ ഓട്ടോയും കസ്റ്റഡിയിലെടുത്തു.
ആനച്ചാൽ, കുഞ്ചിത്തണ്ണി മേഖലകളിൽ മദ്യം ശേഖരിച്ച് രാവിലെയും വൈകീട്ടും അവധി ദിവസങ്ങളിലും കൂടിയ വിലയ്ക്ക് വിൽക്കുന്നവരിൽപെട്ടയാളാണ് ബിനുവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. മറ്റൊരു സംഭവത്തിൽ വാളറ വനമേഖലയിലെ കുളമാൻകുഴി കുടിയിൽ നടത്തിയ റെയ്ഡിൽ 110 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തി. ഇവിടെ താമസക്കാരനായ അണ്ണാച്ചിയുടെ മകൻ തങ്കനാണ് ഷെഡിൽ കോട സൂക്ഷിച്ചിരുന്നത്. ഇയാൾ രക്ഷപ്പെട്ടു.
എക്സൈസ് ഇൻസ്പെക്ടർ എ. കുഞ്ഞുമോന്‍റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്‍റിവ് ഓഫിസർമാരായ വി.പി. സുരേഷ് കുമാർ, പി.എച്ച്. ഉമ്മർ, കെ.കെ. സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എസ്. മീരാൻ, വൈ. ക്ലമന്‍റ്, കെ.പി. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.