സുഹൃത്തിനോടൊപ്പം ബീച്ചിലിരുന്ന 20കാരിയെ പീഡിപ്പിച്ചു, ദൃശ്യം പകർത്തി ഭീഷണി; യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: ആൺ സുഹൃത്തിനോടൊപ്പം നെയ്യാറ്റിൻകര പൊഴിയൂർ ബീച്ചിൽ എത്തിയ 20 വയസുകാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. പൊഴിയൂർ പരുത്തിയൂർ, പുതുവൽ വീട്ടിൽ ഐബിൻസ് (34), കന്യാകുമാരി നിദ്രവിള കെ.ആർ പുരത്ത് ശരത്പ്രിയൻ (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ പൊഴിയൂർ സ്വദേശി സാജൻ ഒളിവിലാണ്.

നാലു മാസങ്ങൾക്കു മുൻപാണ് സംഭവം നടന്നത്. യുവതിയിപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. ആൺ സുഹൃത്തിനെ ആക്രമിച്ച് കീഴ്പ്പെടുത്തിയ ശേഷമാണ് മൂന്നു പേർ ചേർന്ന് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ജൂലൈ മാസം ആണ് തന്‍റെ ആൺ സുഹൃത്തിനോടൊപ്പം യുവതി പൊഴിയൂർ ബീച്ചിൽ എത്തിയത്. ബീച്ചിലിരിക്കുന്നതിനിടെ അടുത്തെത്തിയ പ്രതികൾ യുവതിയുടെ മുന്നിൽവച്ച് സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കി. തുടർന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങൾ പ്രതികളിൽ ഒരാളായ യുവാവ് മൊബൈൽ ഫോണിൽ പകർത്തി.

തുടർന്ന് പ്രതികൾ ഈ മൊബൈൽ ദൃശ്യം കാണിച്ചു യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തി. പൊലീസിൽ പരാതിപ്പെട്ടാൽ വീഡിയോ പുറത്ത് വിടുമെന്നായിരുന്നു ഭീഷണി. ഭീഷണി തുടർന്നതോടെയാണ് യുവതി പൊഴിയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്ക​ും. പൊഴിയൂർ സി.ഐ സതികുമാറി​െൻറ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - 20-year-old molested, videotaped and threatened; Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.