അവിഹിതബന്ധം സംശയിച്ച് ഭാര്യയെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി; ഭർത്താവ് അറസ്റ്റിൽ

ചെന്നൈ: അവിഹിതബന്ധം സംശയിച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി കഷണങ്ങളാക്കിയ യുവാവ് അറസ്റ്റിൽ. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബാഗിലാക്കി തള്ളാൻ കൊണ്ടുപോകുന്നതിനിടെയാണ് യുവാവ് പിടിയിലായത്. തിരുനെല്‍വേലി പാളയംകോട്ടൈ മനക്കാവളന്‍ നഗര്‍ സ്വദേശി മാരിമുത്തുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യ സത്യ(30)യെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. സത്യ മൊബൈലില്‍ ചാറ്റ് ചെയ്യുന്നതിനെ ചൊല്ലി ഇരുവരും സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വഴക്കിട്ടപ്പോൾ മാരിമുത്തു സത്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി മൂന്ന് ബാഗുകളിലാക്കി.

മൃതദേഹം പുറത്തു തള്ളാനായി ബാഗുകളെടുത്ത് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോൾ മണം പിടിച്ചെത്തിയ തെരുവുനായകള്‍ മാരിമുത്തുവിനെ വളഞ്ഞു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാര്‍ മാരിമുത്തുവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ചാറ്റ് ചെയ്യുന്നത് ഒഴിവാക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്തതിലുള്ള ദേഷ്യത്തിലാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് മാരിമുത്തു സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

Tags:    
News Summary - Husband arrested for cutting his wife to pieces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.