മുംബൈ: മഹാരാഷ്ട്രയിൽ 20കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ. മുംബൈ കുർളയിലാണ് സംഭവം. എച്ച്.ഡി.ഐ.എൽ കോളനിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിന്‍റെ ടെറസിലെ ലിഫ്റ്റ് മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തി. തലക്കേറ്റ മാരക പരിക്കാണ് മരണകാരണം.
'വ്യാഴാഴ്ച വൈകിട്ട് കുറച്ച് ആൺകുട്ടികൾ വിഡിയോ ചിത്രീകരിക്കുന്നതിനായി ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് പോയി. അവർ അവിടെ ഒരു മൃതദേഹം കാണുകയും പൊലീസിൽ അറിയിക്കുകയായിരുന്നു' -പൊലീസ് ഡെപ്യൂട്ടി കമീഷണർ പ്രനയ് അശോക് പറഞ്ഞു. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയതായും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ മൃതദേഹം അഴുകാൻ തുടങ്ങിയിരുന്നതിനാൽ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പെൺകുട്ടിയെ തിരിച്ചറിയാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഡി.സി.പി അറിയിച്ചു.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.