പഞ്ചാബിൽ 22കാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി സുഹൃത്ത്​ ബലാത്സംഗം ചെയ്​തതായി പരാതി

ന്യൂഡൽഹി: പഞ്ചാബിൽ 22കാരിയെ തോക്കിൻമുനയിൽ നിർത്തി സുഹൃത്ത്​ ബലാത്സംഗം ചെയ്​തതായി പരാതി. മൊഹാലി ജില്ലയിൽ സിരക്​പുരിൽ ഒക്​ടോബർ 29നാണ്​ സംഭവം.

ബർണാലയിലെ വീട്ടിൽനിന്ന്​ മൊഹാലിയിലെ താമസ സ്​ഥല​ത്തേക്ക്​ ബസിൽ എത്തിയതായിരുന്നു പെൺകുട്ടി. കൈയിൽ ലഗേജ്​ അധികമായിരുന്നതിനാൽ സുഹൃത്തായ കുശ്​വീന്ദറിനെ സഹായത്തിന്​ വിളിച്ചു.

പെൺകുട്ടി രാത്രി എട്ടുമണിയോടെ ബസ്​ മൊഹാലിയിലെത്തിയപ്പോൾ കുശ്​വീന്ദർ കാറുമായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. പെൺകുട്ടിയെ താമസ സ്​ഥലത്തേക്ക്​ എത്തിക്കുന്നതിന്​ പകരം ഇയാൾ ഒറ്റപ്പെട്ട സ്​ഥലത്ത്​ എത്തിക്കുകയായിരുന്നു. തുടർന്ന്​ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും വഴിയിൽ ഉ​േപക്ഷിക്കുകയ​ുമായിരുന്നു.

തുടർന്ന്​ പെൺകുട്ടി ഒരു വാഹനം വിളിച്ച്​ താമസ സ്​ഥലത്തെത്തി. തൊട്ടടുത്ത ദിവസം പൊലീസിൽ പരാതി നൽകുകയായിരുന്നു. ബത്തിൻഡ സ്വദേശിയാണ്​ കുശ്​വീന്ദർ. പെൺകുട്ടിയുടെ പരാതിയിൽ പൊലീസ്​ കേസെടുത്തു. പ്രതിക്കായി അന്വേഷണം വ്യാപിച്ചതായി പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - 22 year old woman raped at gunpoint by friend in Punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.