ബന്ധുവിന്റെ വീട്ടിൽനിന്ന് 12 ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതി അറസ്റ്റിൽ

മുംബൈ: ബന്ധുവിന്റെ വീട്ടിൽനിന്ന് 12 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ. നേഹ സച്ചിൻ സജ്‌നാനി (24) എന്ന യുവതിയാണ് അറസ്റ്റിലായത്. വസ്ത്രം മാറാനെന്ന വ്യാജേന മുറിയിൽ കയറിയായിരുന്നു മോഷണം.

വിവാഹശേഷം ഇവർ ഭർത്താവിനൊപ്പം വെർസോവയിലായിരുന്നു. ഭർത്താവുമായി അഭിപ്രായവ്യത്യാസം ഉണ്ടാകുമ്പോഴെല്ലാം മോഷണം നടത്തിയ വീട്ടിലേക്ക് വരാറുണ്ട്. പിന്നീട് വിവാഹമോചനത്തിന് അപേക്ഷ നൽകി മലാഡിലെ മറ്റൊരു ബന്ധുവിനൊപ്പം താമസിച്ചു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സെപ്റ്റംബർ 24ന് നേഹ മോഷണം നടന്ന വീട്ടിലെത്തി. വസ്ത്രം മാറാൻ മുറിയിലേക്ക് പോയ ഇവർ കുറച്ച് സമയം കഴിഞ്ഞാണ് പുറത്തിറങ്ങിയത്. ഒക്‌ടോബർ ഒമ്പതിനാണ് സ്വർണം നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിഞ്ഞത്. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ചോദ്യം ചെയ്യലിൽ നേഹ കുറ്റം സമ്മതിച്ചു. ഇവർ ജൂണിൽ ഭർത്താവിന്റെ ബന്ധുവീട്ടിലും മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു.

Tags:    
News Summary - 24-year-old steals gold jewellery worth Rs 12 lakh from cousin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.