മെട്രോ ലിഫ്റ്റിൽ ​യുവതിക്കു നേരെ അതിക്രമം നടത്തിയ 26 കാരൻ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി മെട്രോസ്റ്റേഷനിലെ ലിഫ്റ്റിൽ വെച്ച് യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ 26കാരൻ അറസ്റ്റിൽ. സൗത്ത് ഡൽഹി ജസോല മെട്രോ സ്റ്റേഷനിൽ ഏപ്രിൽ നാലിനാണ് സംഭവം. സ്വകാര്യ ആശുപത്രിയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുന്ന രാജേഷ് കുമാർ ആണ് അറസ്റ്റിലായത്.

ലിഫ്റ്റിൽ വെച്ച് രാജേഷ് സ്വകാര്യ ഭാഗങ്ങൾ കാണിച്ചുവെന്നും സ്ത്രീയെ സ്പർശിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ലിഫ്റ്റിലെ സുരക്ഷ കാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രാദേശിക ഇന്റലിജൻസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.

ആർക്കിടെക്റ്റായി ജോലി ചെയ്യുന്ന യുവതി, അതിക്രമത്തിനെതിരെ ബഹളം വെച്ചപ്പോൾ രാജേഷ് ഓടിരക്ഷപ്പെടുകയായിരുന്നു. പരാതിയിൽ ഡൽഹി മെട്രോ പൊലീസാണ് നടപടി സ്വീകരിച്ചത്.

Tags:    
News Summary - 26 year old delhi man arrested for sexually harassing woman in metro lift

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.