ജയ്പൂർ: 26കാരനെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മകന്‍റെ കൊലപാതകത്തിന്‍റെ പ്രതികാരമായാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന് പ്രതികളിൽ ഒരാൾ ആരോപിച്ചു. ബാബുലാൽ എന്ന യുവാവിനെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ശങ്കർ ലാൽ ഗുജ്ജർ, ശംഭു ലാൽ, ഗൺപത് സിങ്, സുരേഷ് ദുജ്ജർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആറുമാസം മുമ്പാണ് മുഖ്യപ്രതിയുടെ മകൻ വാഹനാപകടത്തിൽ മരിച്ചത്. ഫെബ്രുവരി 19ന് ബാബുലാൽ ഭിൽവാരയിലെ ഫമാദിയ ഖേഡയിലുള്ള ബന്ധുക്കളുടെ വീട്ടിലെത്തിയെന്ന വിവരത്തെ തുടർന്നാണ് സംഘം തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടത്.
ആയുധധാരികളായ നാലുപേർ യുവാവിനെ തട്ടിക്കൊണ്ടുപോകുകയും ഒറ്റപ്പെട്ട സ്ഥലത്ത് എത്തിക്കുകയും ചെയ്തു. പിന്നീട് ബാബുലാലിന്റെ കുടുംബത്തെ വിളിച്ച് 25 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു.
ചോദ്യം ചെയ്യലിൽ മുഖ്യപ്രതി പ്രതികാരം തീർക്കാൻ തട്ടിക്കൊണ്ടുപോകൽ പദ്ധതിയിട്ടിരുന്നതായി തെളിഞ്ഞു. ബാബുലാൽ ഡ്രൈവറാണെന്നും അശ്രദ്ധമായി വാഹനമോടിച്ചതാണ് തന്റെ മകൻ കൊല്ലപ്പെട്ടതെന്നും പ്രതി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.