ചൈബാസ: ഝാർഖണ്ഡിൽ 26 കാരിയായ സോഫ്റ്റ്വെയർ എൻജിനീയറെ കൂട്ടബലാത്സംഗത്തിനിരയാക്കി. പശ്ചിമ സിങ്ഭും ജില്ലയിലാണ് സംഭവം. വ്യാഴാഴ്ച വൈകീട്ട് ഇരുചക്രവാഹനത്തിൽ സുഹൃത്തിനൊപ്പം പോകുമ്പോൾ ചൈബാസയിലെ പഴയ വിമാനത്താവളത്തിന് സമീപം 10 പേരടങ്ങുന്ന സംഘം വാഹനം തടയുകയായിരുന്നു. യുവാവിനെ മർദിച്ചവശനാക്കിയശേഷം യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പഴ്സും മൊബൈൽ ഫോണും കവരുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. പ്രതികൾ ഉടനടി പിടിയിലാകുമെന്നും ഇത്തരം സംഭവങ്ങളിൽ കർശന നടപടിയുണ്ടാകുമെന്നും ഭരണകക്ഷിയായ ജെ.എം.എമ്മിന്റെ വക്താവ് മോഹൻ കർമാകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.