പാണ്ടിക്കാട്: ഇടപാടുകാരിൽനിന്ന് പ്രതിമാസ വായ്പതുക കൈപ്പറ്റുകയും സ്ഥാപനത്തിൽ അടയ്ക്കാതിരിക്കുകയും ചെയ്തതിലൂടെ 2.9 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. എടപ്പറ്റ പുത്തംകുളം സ്വദേശി തയ്യിൽ ഷിഫാൻ നാജിയെയാണ് (24) പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
മുത്തൂറ്റ് ഫിൻകോർപ്പ് പാണ്ടിക്കാട് ശാഖയിൽ റിലേഷൻഷിപ് ഓഫിസറായ പ്രതി 2021 ഫെബ്രുവരി മുതൽ 2022 ജൂൺ വരെയുള്ള കാലയളവിൽ ഇടപാടുകാരിൽനിന്ന് ലോൺ തുക കൈപ്പറ്റുകയും സ്ഥാപനത്തിൽ ഏൽപ്പിക്കാതിരിക്കുകയും ചെയ്തെന്നാണ് കേസ്. മുത്തൂറ്റ് ഫിൻകോർപ്പ് സോണൽ മാനേജരുടെ പരാതി പ്രകാരം പെരിന്തൽമണ്ണയിൽ വെച്ചാണ് ഇയാളെ പാണ്ടിക്കാട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. റഫീഖും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. എസ്.ഐ അബ്ദുൽ സലാം, എസ്.സി.പി.ഒ ശൈലേഷ് ജോൺ, ഷമീർ, വ്യതീഷ്, ഷൈജു കരുവാരകുണ്ട് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.