ഭുവനേശ്വർ: മതപരിവർത്തനം ആരോപിച്ച് ആദിവാസി യുവതിയടക്കം മൂന്നുപേരെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. ഒഡീഷയിൽ ബലസോർ ജില്ലയിലെ ഗോബർധൻപുർ ഗ്രാമത്തിലാണ് സംഭവം. ആദിവാസികളെ മതപരിവർത്തനം നടത്താൻ ശ്രമിച്ചു എന്ന് ആരോപിച്ചായിരുന്നു മർദനം. രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് മരത്തിൽ കെട്ടിയിട്ട് മർദിച്ചത്.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവരമറിഞ്ഞെത്തിയ പൊലീസാണ് ഇവരെ മോചിപ്പിച്ചത്. ഹിന്ദു മതവിഭാഗത്തിൽപ്പെട്ട യുവാവിനെ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർർത്തനം ചെയ്യാൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം.
സുഭാഷിനി സിംഗ്, സുകാന്തി സിംഗ് എന്നീ സ്ത്രീകളാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ നിരവധി പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.