കൽപ്പറ്റ: 14കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കന് തടവും പിഴയും. നടവയൽ, നെല്ലിയമ്പം, ചോലയിൽ വീട്ടിൽ ഹുസൈന്(47) വിവിധ വകുപ്പുകളിലായി അഞ്ച് വർഷം കഠിന തടവും 10000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കൽപ്പറ്റ അഡീ. സെഷൻസ് കോടതി ജഡ്ജ് വി. അനസിന്റേതാണ് വിധി. പോക്‌സോയിലെ വിവിധ വകുപ്പുകൾ പ്രകാരം മൂന്ന് വർഷത്തെ തടവിനും 5000 രൂപ പിഴയടക്കാനും, ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പുകൾ പ്രകാരം രണ്ട് വർഷം തടവിനും 5000 രൂപ പിഴ അടക്കാനുമാണ് വിധി. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി.
2019 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. അതിജീവിത താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയതിന് കൽപ്പറ്റ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. അന്നത്തെ കൽപ്പറ്റ എസ്.ഐ ആയിരുന്ന പി.ജെ. ജെയിംസ്, സീനിയർ സിവിൽ പൊലീസ് ഓഫിസറായ കെ. റസാക്ക് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.ജി. മോഹൻദാസ് ഹാജരായി,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.