കടയ്ക്കൽ: പോക്സോ കേസില്‍ 51കാരനെ 60 വര്‍ഷം കഠിന തടവിനും 30,000 രൂപ പിഴയും ശിക്ഷിച്ചു.
കടയ്ക്കല്‍ സ്വദേശിനിയായ ആറു വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ കടയ്ക്കല്‍ പുലിപ്പാറ ചെന്നിലം തോട്ടുംകര പുത്തന്‍വീട്ടില്‍ കൃഷ്ണന്‍കുട്ടിയെ (51) ആണ് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ ജഡ്ജി അഞ്ജു മീര ബിര്‍ള പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. കടയ്ക്കല്‍ ഇന്‍സ്പെക്ടറായിരുന്ന പി.എസ്. രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഷുഗു സി. തോമസ് ഹാജരായി.
കഴിഞ്ഞ വര്‍ഷം മേയ് മാസമായിരുന്നു കേസിനാസ്പദമായ സംഭവം. വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ കേസിൽ 13 മാസത്തിനുള്ളില്‍ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങികൊടുക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.