ശ്രീ​​വി​​ദ്യ

സ്ഥലം വാടകക്ക്​ നൽകാമെന്ന് പറഞ്ഞ് 55 ലക്ഷം തട്ടി; മുഖ്യപ്രതി അറസ്​റ്റിൽ

കാ​​ഞ്ഞ​​ങ്ങാ​​ട്: ക​​ര്‍​ണാ​​ട​​ക​​യി​​ല്‍ 750 ഏ​​ക്ക​​ര്‍ സ്ഥ​​ലം വാടകക്ക്​ ന​​ല്‍​കാ​​മെ​​ന്ന് പ​​റ​​ഞ്ഞ് 55 ല​​ക്ഷം രൂ​​പ ത​​ട്ടി​​യെ​​ടു​​ത്ത കേ​​സി​​ല്‍ മു​​ഖ്യ​​പ്ര​​തി​​യെ പൊ​ലീ​സ് അ​റ​​സ്​​റ്റ്​ ചെ​യ്തു. കാ​​ഞ്ഞ​​ങ്ങാ​​ട് ശ്രീ​​കൃ​​ഷ്ണ മ​​ന്ദി​​ര​​ത്തി​​ന​​ടു​​ത്ത് വാ​​ട​​ക ക്വാ​​ര്‍​ട്ടേ​​ഴ്സി​​ല്‍ താ​​മ​​സി​​ക്കു​​ന്ന ശ്രീ​​വി​​ദ്യ​യാ​ണ്​ (47) അ​​റ​​സ്​​റ്റി​ലാ​​യ​​ത്.

കേ​​സി​​ലെ മ​​റ്റൊ​​രു പ്ര​​തി സു​​ള്ള്യ ആ​​ല​​ട്ടി ആ​​ല​​ന്തൂ​​ര്‍ ക​​ല്ലു​​ചേ​​പ്പു​​വി​​ലെ മു​​ഹ​​മ്മ​​ദ് അ​​ന്‍​വ​​റി​നെ (51) ​നേ​​ര​​ത്തെ അ​​റ​​സ്​​റ്റ്​ ചെ​​യ്തി​​രു​​ന്നു. കാ​​ന​​ത്തൂ​​രി​​ലെ രാ​​ജേ​​ഷി​‍െൻറ പ​​രാ​​തി​​യി​​ലാ​​ണ് കേ​​സെ​​ടു​​ത്ത​​ത്. ക​​ര്‍​ണാ​​ട​​ക​​യി​​ല്‍ 750 ഏ​​ക്ക​​ര്‍ സ്ഥ​​ല​​മു​​ണ്ടെ​​ന്നും ഒ​​ന്നേ​​ക്കാ​​ല്‍ കോ​​ടി രൂ​​പ​​ക്ക്​ വി​​ല്‍​ക്കു​​ന്നു​​ണ്ടെ​​ന്നും 55 ല​​ക്ഷം രൂ​​പ​​ക്ക്​​ ലീ​​സി​​ന് ല​​ഭി​​ക്കു​​മെ​​ന്നും ഒ​​രു ബ്രോ​​ക്ക​​ര്‍ മു​​ഖേ​​ന​​യാ​​ണ് രാ​​ജേ​​ഷി​​നെ അ​​റി​​യി​​ച്ച​​ത്. പി​​ന്നീ​​ടാ​​ണ് അ​​ന്‍​വ​​റി​​നെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

നാ​​ട്ടി​​ലു​​ള്ള സ്ഥ​​ലം പ​​ണ​​യ​​പ്പെ​​ടു​​ത്തി​​യും സു​​ഹൃ​​ത്തു​​ക്ക​​ളാ​​യ രാ​​ജീ​​വ​​ന്‍, ശ്രീ​​ധ​​ര​​ന്‍ എ​​ന്നി​​വ​​രി​​ല്‍​നി​​ന്നും ക​​ടം​​വാ​​ങ്ങി​​യു​​മാ​​ണ് രാ​​ജേ​​ഷ് 55 ല​​ക്ഷം രൂ​​പ ന​​ല്‍​കി​​യ​​ത്. 25 ല​​ക്ഷം രൂ​​പ അ​​ന്‍​വ​​റി​‍െൻറ സു​​ള്ള്യ​​യി​​ലെ ബാ​​ങ്ക് അ​​ക്കൗ​​ണ്ടി​​ലേ​​ക്ക് അ​​യ​​ക്കു​​ക​​യും 30 ല​​ക്ഷം രൂ​​പ ശ്രീ​​വി​​ദ്യ​​ക്ക് കൈ​​മാ​​റു​​ക​​യും ചെ​​യ്ത​​താ​​യി പ​​രാ​​തി​​യി​​ല്‍ പ​​റ​​യു​​ന്നു.

എ​​സ്‌.​ഐ ടി. ​​സു​​ധാ​​ക​​ര​​ന്‍ ആ​​ചാ​​രി, സി​​വി​​ല്‍ പൊ​​ലീ​​സ് ഓ​​ഫി​​സ​​ര്‍​മാ​​രാ​​യ ച​​ന്ദ്ര​​ന്‍, അ​​ജ​​യ് വി​​ല്‍​സ​​ണ്‍, അ​​ഖി​​ല എ​​ന്നി​​വ​​ര്‍ ചേ​​ര്‍​ന്നാ​​ണ് പ്ര​​തി​​യെ പി​​ടി​​കൂ​​ടി​​യ​​ത്.

Tags:    
News Summary - 55 lakh looted in the name of land rent main accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.