അഞ്ച് ലിറ്റർ പുതുച്ചേരി മദ്യവുമായി 58കാരൻ പിടിയിൽ

ന്യൂ മാഹി: ന്യൂ മാഹി എക്സൈസ് ചെക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ വിദേശ മദ്യം പിടികൂടി. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ നിന്നാണ്​ കണ്ണൂർ ബർണശ്ശേരി സ്വദേശിയായ എ.എസ് അരുളിൽ (58) നിന്ന്​ അഞ്ച് ലിറ്റർ പുതുച്ചേരി മദ്യം പിടികൂടിയത്.

അനധികൃതമായി മദ്യം കൈവശം വച്ച കുറ്റത്തിന് ഇയാളുടെ പേരിൽ കേസെടുത്തു. തുടർ നടപടികൾക്കായി പ്രതിയെ തലശ്ശേരി റേഞ്ച് ഓഫീസിൽ ഹാജരാക്കി.

എക്സൈസ് ചെക്​ പോസ്റ്റ് പ്രിവൻറീവ് ഓഫിസർ എൻ. പത്മരാജന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് ഓഫിസർ സി.വി. മുഹമ്മദ്‌ ബഷീർ, പ്രിവൻറീവ് ഓഫിസർ (ഗ്രേഡ് )പി.അജേഷ് എന്നിവരും ഉണ്ടായിരുന്നു.

Tags:    
News Summary - 58 year old man was arrested with five liters of Puducherry liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.