ഐസാൾ: മിസോറാമിലെ താങ്പുയി ഗ്രാമത്തിൽ ആറുവയസ്സുകാരിയെ സ്കൂൾ യൂനിഫോം അഴിപ്പിച്ച് വീട്ടിലേക്ക് പറഞ്ഞയച്ച അധ്യാപിക അറസ്റ്റിൽ. ആഗസ്റ്റ് 25ന് താങ്പുയി ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. ശിശു സംരക്ഷണ യൂനിറ്റിന്റെ പരാതിയെ തുടർന്നാണ് ലാൽബിയാക്കി എന്ന അധ്യാപികയെ അറസ്റ്റ് ചെയ്തത്. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു. സംസ്‌ഥാന സ്കൂൾ വിദ്യാഭ്യാസ വകുപ്പ് അധ്യാപികക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
ഒന്നാം ക്ലാസിൽ പഠിക്കുന്ന മകളെ ആഗസ്റ്റ് 22ന് സ്കൂളിൽ വെച്ച് ഒരു ആൺകുട്ടി ഉപദ്രവിക്കുകയും ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെടുകയും ചെയ്തിരുന്നു. പിറ്റേ ദിവസം കുട്ടി ഉപദ്രവിച്ച ആൺകുട്ടിയെ തല്ലാൻ പോവുകയും ഇതേ തുടർന്ന് അധ്യാപിക അമ്മയെ വിളിക്കുകയും മകളെ സ്കൂളിലേക്കു പറഞ്ഞയച്ചതിന് ദേഷ്യപ്പെടുകയും ചെയ്തു. പിന്നീട് ആഗസ്റ്റ് 25ന് സ്കൂളിൽ പോയ കുട്ടിയെ സഹപാഠികളുടെ മുമ്പിൽ വെച്ച് അധ്യാപിക യൂനിഫോം അഴിപ്പിക്കുകയു അടിവസ്ത്രം മാത്രം ഇട്ടുകൊണ്ട് വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.