അ​ബ്‌​ദു​ൽ റ​ഹി​മാ​ൻ

പീഡനക്കേസിൽ 65കാരന് അഞ്ച് വർഷം കഠിനതടവും പിഴയും

പാലക്കാട്: പോക്സോ കേസിൽ പലചരക്കു കടക്കാരനായ വയോധികന് അഞ്ച് വർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മണ്ണാർക്കാട് ചങ്ങലീരി പറമ്പുള്ളി ആനക്കപ്പള്ള വീട്ടിൽ അബ്‌ദുൽ റഹിമാനെ (65) ആണ് ഫസ്റ്റ് അഡിഷണൽ സെഷൻസ് പോക്സോ കോടതി ജഡ്ജി എൽ. ജയവന്ത് ശിക്ഷിച്ചത്.

2019 ഫെബ്രുവരിയിൽ പലചരക്കു കടയിൽ മിഠായി വാങ്ങാൻ ചെന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം അധിക തടവ് അനുഭവിക്കണം. പിഴ തുക അതിജീവിതക്ക് നൽകണം.

മണ്ണാർക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ സബ് ഇൻസ്‌പെക്ടർ ജെ.പി. അരുൺകുമാർ ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സുബ്രഹ്മണ്യൻ ഹാജരായി.

Tags:    
News Summary - 65-year-old sentenced to five years rigorous imprisonment and fine in molestation case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.