മംഗളൂരു: ചുംബന വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സംഭവത്തിൽ എട്ട് വിദ്യാർഥികൾക്കെതിരെ പോക്‌സോ നിയമപ്രകാരം മംഗളൂരു പൊലീസ് കേസെടുത്തു. വിദ്യാർഥികളായ ആൺകുട്ടിയും പെൺകുട്ടിയും ചുംബിക്കുന്നതിന്റെ വിഡിയോ വൈറലായ സംഭവത്തിലാണ് നടപടി.
സ്വകാര്യ ഫ്ലാറ്റിൽ വെച്ച് യൂനിഫോം ധരിച്ച വിദ്യാർഥികൾ ചുംബിക്കുന്ന വിഡിയോയാണ് പ്രചരിച്ചത്. ഇരുവരും സിറ്റി കോളജിലെ വിദ്യാർഥികളാണെന്ന് കരുതുന്നു. സുഹൃത്തുക്കൾ അവരെ പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയിൽ കാണാം. വിദ്യാർഥികൾ ചേർന്ന് സംഘടിപ്പിച്ച ചുംബന മത്സരത്തിൽ പങ്കെടുക്കാനെത്തിയതാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.
ദൃശ്യങ്ങൾ വിഡിയോയിൽ ചിത്രീകരിച്ച വിദ്യാർഥിയെ ചോദ്യം ചെയ്യാൻ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിദ്യാർഥികൾ ചേർന്ന് ഒരു അപ്പാർട്ട്മെന്റ് വാടകയ്‌ക്കെടുത്ത് പലപ്പോഴും ഇത്തരം മത്സരങ്ങളും ഗെയിമുകളും സംഘടിപ്പിക്കാറുള്ളതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ എട്ട് വിദ്യാർത്ഥികൾക്കുമെതിരെ പോക്‌സോ വകുപ്പ് കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376, 354, 354 (സി), 120 (ബി) എന്നീ വകുപ്പുകൾ പ്രകാരവും കേസെടുത്തു.
ആറു മാസം മുമ്പ് സ്വകാര്യ ഫ്ലാറ്റിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ അടുത്തിടെയാണ് പുറത്തറിഞ്ഞത്. ഒരാഴ്ച മുമ്പ് വിദ്യാർഥികളിലൊരാൾ വിഡിയോ വാട്സ് ആപിൽ പങ്കുവെക്കുകയും പിന്നീടത് വൈറലാവുകയുമായിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ വിദ്യാർഥികളെ പുറത്താക്കിയിരുന്നു. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ എൻ. ശശി കുമാർ വാർത്താ ഏജൻസിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.