പാലക്കാട്: ഒഡിഷയിൽനിന്ന് പെരുമ്പാവൂരിലേക്ക് അന്തർ സംസ്ഥാന തൊഴിലാളികളെ കൊണ്ടുപോകുകയായിരുന്ന ടൂറിസ്റ്റ് ബസിൽനിന്ന് എക്സൈസ് സംഘം 82 കിലോ കഞ്ചാവ് പിടികൂടി. ഡ്രൈവർമാരായ എറണാകുളം ആലുവ സ്വദേശി ബിനീഷ് (39), തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി പ്രതീഷ് (40), ഒഡിഷ സ്വദേശികളായാ രാജേഷ് ദിഗാൽ (20), മൗമില ദിഗാൽ (31), സുജിത്ത്കുമാർ (31) എന്നിവരെ അറസ്റ്റ് ചെയ്തു. ബസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് അസി. എക്സൈസ് കമീഷണർ എം. രാകേഷിന്‍റെ നേതൃത്വത്തിൽ വാളയാർ എക്സൈസ് ചെക്ക്പോസ്റ്റ് പാർട്ടിയും പാലക്കാട് എക്സൈസ് സ്പെഷൽ സ്ക്വാഡും പറളി എക്സൈസ് റേഞ്ച് സംഘവും തൃത്താല റേഞ്ച് ടാസ്ക് ഫോഴ്സും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
കേരള രജിസ്ട്രേഷൻ ബസിൽനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതികളെ ചോദ്യം ചെയ്തതിൽനിന്ന് കഞ്ചാവ് ഒഡിഷയിൽനിന്ന് പെരുമ്പാവൂരിലേക്ക് കടത്തിക്കൊണ്ടുപോകുന്നതാണെന്നും പെരുമ്പാവൂരിലെ മൊത്ത വിൽപനക്കാർക്ക് നൽകാനാണെന്നും വെളിപ്പെട്ടു.
പ്രതികളെ തുടർനടപടികൾക്കായി പാലക്കാട് റേഞ്ച് ഓഫിസിൽ ഹാജരാക്കി. വാഹന പരിശോധനയിൽ അസി. എക്സൈസ് കമീഷണർ എം. രാകേഷ്, എക്സൈസ് ഇൻസ്പെക്ടർമാരായ കെ.ആർ. അജിത്ത്, സിജോ വർഗീസ്, എൻ. നൗഫൽ, പ്രിവന്‍റിവ് ഓഫിസർമാരായ എ. ജയപ്രകാശൻ, പി.എൻ. സനിൽ, ജിഷു ജോസഫ്, ജയരാജൻ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. അഭിലാഷ്, ആർ. പ്രത്യൂഷ്, എം. പ്രമോദ്, സ്റ്റാലിൻ സ്റ്റീഫൻ, രജിത്ത്, അരവിന്ദാക്ഷൻ, ജ്ഞാനകുമാർ, സുഭാഷ്, അനൂപ്, ബിജു, വിനു, പ്രസാദ്, വനിത സിവിൽ എക്സൈസ് ഓഫിസർ ലിസി, ഡ്രൈവർ കണ്ണദാസൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.