ന്യൂഡൽഹി: വടക്കു പടിഞ്ഞാറൻ ഡൽഹിയിൽ ക്രിക്കറ്റ് കളിക്കിടെ ഉണ്ടായ അടിപിടിയിൽ ഇരുപത്തിയൊന്നുകാരൻ കൊല്ലപ്പെട്ടു. ഡൽഹി ഭാരത് നഗർ സ്വദേശി കുമാർ ആണ് കൊല്ലപ്പെട്ടത്. ആന്തരിക അവയവങ്ങൾക്കേറ്റ പരിക്കാണ് മരണ കാരണം.
കുമാറിന്റെ സഹോദരൻ കുനാൽ അടുത്തുള്ള ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഒപ്പം കളിക്കുന്നവരുമായി വഴക്കുണ്ടായി. പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി കുനാൽ, കുമാറിനെ കൂട്ടികൊണ്ടുവരികയായിരുന്നു. തുടർന്ന് വാക്കുതർക്കമുണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തു. പ്രതികൾ കുമാറിനെ ക്രിക്കറ്റ് മർദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും, മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.
സദർ ബസാറിലെ ഒരു കോസ്മെറ്റിക്സ് ഫാക്ടറിയിൽ ജോലിചെയ്യുകയായിരുന്നു കുമാർ. കുമാറിന് ഭാര്യയും ഒരുവയസ് പ്രായമുള്ള മകനും സഹോദരിയും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.