പറ്റ്ന: 60കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും സ്തനവും കഴുത്തും അറുത്ത് കൊലപ്പെടുത്തുകയും ചെയ്ത കേസിൽ നാല് യുവാക്കൾ അറസ്റ്റിൽ. ബിഹാറിലെ നവാഡയിൽ ഡിസംബർ 25നാണ് നടുക്കുന്ന ക്രൂരത അരങ്ങേറിയത്. ഗയ ജില്ലയിലെ ജഹാന ഗ്രാമവാസിയായ സ്ത്രീയെ അഞ്ചുപേർ ചേർന്ന് ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ സുനിൽ യാദവ്, വിപിൻ യാദവ്, പിന്റു യാദവ്, നിരഞ്ജൻ യാദവ് എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതി കാരു യാദവ് ഒളിവിലാണ്.
ബന്ധുവിനെ കാണാൻ ഭർത്താവിനൊപ്പം നവാഡയിൽ ട്രെയിനിൽ എത്തിയതായിരുന്നു സ്ത്രീ. ഇവരെ റോഡരികിൽ നിർത്തി ഭർത്താവ് അടുത്തുള്ള കടയിൽ മൊബൈൽ ഫോൺ റീ ചാർജ് ചെയ്യാൻ പോയിരുന്നു. എന്നാൽ, തിരിച്ചുവന്നപ്പോൾ ഭാര്യയെ കാണാനുണ്ടായിരുന്നില്ലെന്ന് ഭർത്താവ് പറഞ്ഞു. പിറ്റേന്നാണ് വികൃതമാക്കപ്പെട്ട നിലയിൽ ഖരീദി ബിഗ പ്രദേശത്ത് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സി.സി.ടി.വി കാമറകൾ പരിശോധിച്ചതോടെ പ്രതികളിലൊരാളായ സുനിൽ യാദവിനെ തിരിച്ചറിയുകയായിരുന്നു.
സുനിൽ യാദവ് ഇരയെ പ്രലോഭിപ്പിച്ച് ഇ-റിക്ഷയിൽ സവാരിക്ക് കൊണ്ടുപോവുകയും ഇടക്ക് വെച്ച് നാല് സുഹൃത്തുക്കൾ ഒപ്പം ചേരുകയുമായിരുന്നെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. സ്ത്രീയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കഴുത്ത് അറുക്കുകയും സ്തനം വെട്ടിയെടുക്കുകയും ചെയ്തു. തുടർന്ന് മൃതദേഹം അഴുക്കുചാലിൽ തള്ളുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.