നാഗർകോവിൽ: വിവാഹ വാഗ്ദാനം നൽകി നിരവധി സ്ത്രീകളെ പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി പണം അപഹരിച്ച കേസിൽ ജയിലിൽ കഴിയുന്ന നാഗർകോവിൽ സ്വദേശി കാശി (28)ക്ക് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കന്യാകുമാരി ജില്ല വനിത കോടതി ജഡ്ജി ജോസഫ് ജോയ് ഉത്തരവിട്ടു.
2020 ഏപ്രിലിൽ കോട്ടാർ പൊലീസ് സ്റ്റേഷനിൽ വനിത ഡോക്ടറുടെ പരാതിയെ തുടർന്നാണ് കാശിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് കേസ് സി.ബി.സി.ഐ.ഡി വിഭാഗത്തിന് കൈമാറി. അവർ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ലാപ് ടോപ്പിൽ നിന്ന് പീഡനത്തിനിരയായ നിരവധി പേരുടെ ചിത്രങ്ങളും മറ്റ് രേഖകളും പിടിച്ചെടുത്തു.
മൂന്ന് വർഷമായി ഗുണ്ട നിയമത്തിൽ ഇയാൾ പാളയംകോട്ട ജയിലിലാണ്. ഇയാൾക്കെതിര പോക്സോ കേസ് ഉൾപ്പെടെ എട്ട് കേസുകളാണുള്ളത്. ഇതിൽ 22 വയസ്സുകാരിയ പീഡിപ്പിച്ച കേസിലാണ് ബുധനാഴ്ച വനിത കോടതി ജീവപര്യന്തം ശിക്ഷ നൽകി വിധി പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.