ആലുവ: റെയിൽവേ സ്റ്റേഷനിൽ പുലർച്ച വന്നിറങ്ങിയ യാത്രക്കാരിയുടെ ബാഗ് തട്ടിപ്പറിച്ച് കടന്ന കേസിലെ മുഖ്യപ്രതി പിടിയിൽ. ചേന്ദമംഗലം ഷാപ്പുംപടി പാണ്ടിശ്ശേരി വീട്ടിൽ ജിതിൻ കൃഷ്ണയെയാണ് (ചാഡു-28) ആലുവ പൊലീസ് പിടികൂടിയത്. ജൂലൈ 27ന് പുലർച്ചയായിരുന്നു സംഭവം. 14,000 രൂപ, നാലു പവൻ സ്വർണം, സ്ഥലത്തിന്റെ ആധാരം ഉൾപ്പെടെയുള്ള രേഖകൾ എന്നിവയാണ് ബൈക്കിലെത്തിയ രണ്ടുപേർ തട്ടിപ്പറിച്ചത്. ബൈക്ക് ഓടിച്ച ചിറ്റാറ്റുകര സ്വദേശി യദുകൃഷ്ണനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
പിടികൂടുമെന്നുറപ്പായാൽ ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞ് രക്ഷപ്പെടുന്ന അക്രമകാരിയാണ് ജിതിൻ കൃഷ്ണ. തമിഴ്നാടുൾപ്പെടെ വിവിധയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ സാഹസികമായാണ് പിടികൂടിയത്. 15 ഓളം കേസുകളിൽ പ്രതിയാണ്. മോഷ്ടിച്ച സ്വർണാഭരണത്തിൽ ഒരുഭാഗം പറവൂരിലെ ജ്വല്ലറിയിൽനിന്ന് കണ്ടെടുത്തു. ഇൻസ്പെക്ടർ എം.എം. മഞ്ജുദാസ്, എസ്.ഐ എസ്.എസ്. ശ്രീലാൽ, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, കെ.എം. മനോജ്, മുഹമ്മദ് അമീർ, എം.എസ്. സന്ദീപ്, വി.എ. അഫ്സൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.