നെടുമങ്ങാട്: 82കാരിയായ വയോധികയെ പീഡനത്തിനിരയാക്കി സ്വർണം കവർന്ന കേസിലെ പ്രതിക്ക് 30 വർഷം തടവും 1.4 ലക്ഷം രൂപ പിഴയും നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജ് സുധീഷ് കുമാർ വിധിച്ചു. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. കോഴഞ്ചേരി തണ്ണിത്തോട് ഏഴാംതല മന്നത്ത് വീട്ടിൽ നിന്ന് പാങ്ങോട് തെറ്റിയോട് കോളനി ചരുവിളവീട്ടിൽ താമസിക്കുന്ന സുമേഷ് ചന്ദ്രൻ (27) ആണ് പ്രതി.
ആന പാപ്പാനായിരുന്ന പ്രതിയെ തിരിച്ചറിഞ്ഞതെല്ലാം സി.സി.ടി.വി ദൃശ്യങ്ങളിലൂടെയായിരുന്നു. സ്ഥിരമായി പോകാറുള്ള ക്ഷേത്രത്തിലേക്ക് വനപ്രദേശത്തിലൂടെയുള്ള വഴിയെ സംഭവദിവസം വയോധിക പോകവെ മരത്തിന് പിന്നിൽ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ബലമായി വലിച്ചിഴച്ച് വനത്തിനുള്ളിലേക്ക് കൊണ്ടുപോവുകയും പീഡനത്തിനിരയാക്കി സ്വർണ മാല കവർന്ന് കടന്നുകളയുകയുമായിരുന്നു. സംഭവത്തിനുശേഷം വയോധിക സമനില തെറ്റിയ നിലയിലായി.
26 സാക്ഷികളെ പ്രോസിക്യൂഷൻ ഹാജരാക്കിയ കേസിൽ 24 പേരെയും വിസ്തരിച്ചു. 24 രേഖകളും 10 തൊണ്ടിമുതലും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ഷൗക്കത്തലി ഹാജരായി. ലെയ്സൺ ഓഫിസർ സുനിത സഹായിയായി. പാങ്ങോട് ഇൻസ്പെക്ടർ എൻ. സുനീഷ്, ബി. അനിൽകുമാർ, പി. അനിൽകുമാർ എന്നിവർക്കായിരുന്നു അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.