ഭിന്നശേഷിക്കാരിയായ കോളജ് വിദ്യാർഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത മൂന്നുപേർ അറസ്റ്റിൽ

പേരാമ്പ്ര: ഭിന്നശേഷിക്കാരിയായ കോളജ് വിദ്യാർഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത മൂന്ന് പേരെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി നെടുവ സ്വദേശികളായ ബാർബർ തൊഴിലാളി പുത്തരിക്കൽ തയ്യിൽ വീട്ടിൽ മുനീർ (40), ഓട്ടോ ഡ്രൈവർമാരായ അലീക്കനകത്ത് സഹീർ (31), പള്ളിക്കൽ പ്രജീഷ് (41) എന്നിവരെയാണ് പൊലീസ് ഇൻസ്പക്ടർ ബിനു തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

പേരാമ്പ്രയിലെ ഒരു അൺ എയ്ഡഡ് കോളജിലെ ബിരുദ വിദ്യാർഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്. ആറ് ദിവസം മുമ്പാണ് വിദ്യാർഥിനിയെ കാണാതാവുന്നത്. ബന്ധു വീട്ടിൽ പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പരപ്പനങ്ങാടി സ്വദേശി അനസിനെ വിവാഹം കഴിക്കാനാണ് കുട്ടി വീട് വിട്ട് ഇറങ്ങിയത്. വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പേരാമ്പ്ര പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കാസർകോട്ട് നിന്നു വിദ്യാർഥിനിയെ കണ്ടെത്തുന്നത്.

തുടർന്ന് വിദ്യാർഥി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബലാത്സംഗ വിവരം പുറത്തറിയുന്നത്. പരപ്പനങ്ങാടിയെത്തി അനസിനെ കണ്ടപ്പോൾ താൻ വിവാഹിതനാണെന്ന് അറിയിച്ച് കൈയൊഴിയുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിക്കാം എന്നറിയിച്ച് കൂടെ കൂടിയ മൂന്ന് പേർ വിവിധ ലോഡ്ജുകളിൽ ഉൾപ്പെടെ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിദ്യാർഥിയുടെ മൊഴി.

ഇവരുടെ കൈയിൽ നിന്നു രക്ഷപ്പെട്ട യുവതി അനസിന്റെ വീട് കാസർകോട് ആണെന്ന് മനസ്സിലാക്കി അവിടെ എത്തുകയായിരുന്നു. ഒരു സ്ത്രീയുടെ അടുത്ത് എത്തിച്ചേർന്ന യുവതിയെ കാസർകോട് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും പേരാമ്പ്ര പൊലീസിന് കൈമാറുകയുമായിരുന്നു.

Tags:    
News Summary - A differently-abled woman gang-raped in Parappanangadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.