തേൻകെണിയൊരുക്കി പണം തട്ടുന്ന ദമ്പതികളടക്കമുള്ള സംഘം പിടിയിൽ

സമൂഹ മാധ്യമത്തിലൂടെ തേൻകെണിയൊരുക്കി വ്യവസായിയെ ​കൊള്ള ചെയ്ത സംഘം പിടിയിൽ. ദമ്പതികളടക്കമുള്ള ആറുപേരാണ് പിടിയിലായത്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയില്‍ നിന്ന് പണവും ആഭരണങ്ങളും, എടിഎം കാര്‍ഡുകളും തട്ടിയ കേസിലാണ് അറസ്റ്റ്.

കൊല്ലം സ്വദേശിനി ദേവു, ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി ഗോകുല്‍ ദ്വീപ്, കോട്ടയം പാല സ്വദേശി ശരത്, ഇരിങ്ങാലകുട സ്വദേശികളായ ജിഷ്ണു, അജിത്ത്, വിനയ് എന്നിവരെ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

ദേവു എന്ന യുവതി വ്യവസായിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും നേരില്‍ കാണാന്‍ പാലക്കാട്ടേക്ക് ക്ഷണിക്കുകയുമായിരുന്നു. പാലക്കാട്ടെത്തിയ ഇദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന പണവും സ്വര്‍ണവും എ.ടി.എം കാര്‍ഡുകളും ദേവുവും സംഘവും ചേര്‍ന്ന് തട്ടിയെടുത്തു. തുടര്‍ന്ന് ഇദ്ദേഹത്തെ മറ്റൊരിടത്തേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ വാഹനത്തില്‍ നിന്ന് പുറത്തേക്കോടി പൊലീസുമായി ബന്ധപ്പെടുകയായിരുന്നു.

ഇതുപോലെ മറ്റു ആളുകളില്‍ നിന്നും സംഘം നേരത്തെ പണം തട്ടിയിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. തേൻകെണിയിൽ അകപ്പെടുന്ന പലരും മാനഹാനി ഭയന്ന് വിവരം പുറത്തുപറയാതിരിക്കുന്നത് ഇത്തരം സംഘങ്ങൾക്ക് വളരാൻ തണലാകുകയാണെന്ന് പൊലീസ് പറഞ്ഞു.

 

Tags:    
News Summary - A group has been arrested for extorting money by setting up a honey trap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.