അ​നി​രു​ദ്ധ​ൻ

വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ

ഓയൂർ: വെളിയത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കട ഉടമ അറസ്റ്റിൽ. വെളിയം വെസ്റ്റ് മൃഗാശുപത്രി ജങ്ഷനിൽ ശ്രീകൃഷ്ണാ സ്റ്റോഴ്സ് നടത്തുന്ന റോഡുവിള പുത്തൻ വീട്ടിൽ അനിരുദ്ധനെ (58) യാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

സ്വകാര്യ കൃഷിഫാമിൽ ജോലി ചെയ്യുന്ന സ്ത്രീ അനിരുദ്ധന്‍റെ കടയിൽ നിന്നാണ് സാധനങ്ങൾ വാങ്ങിയിരുന്നത്. ആഗസ്റ്റ് 24 നും ഈ മാസം നാലിനും കടയിലെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്തെന്നാണ് പരാതി.

പൊലീസ് വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തി. അനിരുദ്ധനെ അറസ്റ്റ് ചെയ്ത് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൂയപ്പള്ളി എസ്.എച്ച്. ഒ. ബിജു, എസ്.ഐ. അഭിലാഷ്, എ.എസ്.ഐ അഭിലാഷ്, എ.എസ്.ഐ ചന്ദ്രകുമാർ, സി.പി.ഒമാരായ മുരുകേശ്, മധു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - A middle-aged man who tried to torture a housewife was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.